പിണറായി സർക്കാർ കൈവരിച്ച നേട്ടങ്ങൾ അഞ്ചു സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ പരസ്യമായി പ്രദർശിപ്പിക്കും , ഇതിനായി 18 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്, അഞ്ചു സംസ്ഥാങ്ങളായ കർണ്ണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തീയിട്ടറുകളിലാണ് കേരള സർക്കാരിന്റെ പദ്ധതികളും, നേട്ടങ്ങളും സംബന്ധിച്ചു പരസ്യങ്ങൾ പ്രദര്ശിപ്പിക്കുന്നത് ,അന്തര്‍ സംസ്ഥാന പബ്ലിക് റിലേഷന്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു
നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളെന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കുന്നത്.28 ദിവസമെങ്കിലും പരസ്യം പ്രദർശിപ്പിക്കാനാണ് തീരുമാനം. നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2 കോടി രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചു. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്.
