ടി പി വധക്കേസ് പ്രതികൾ ഹൈ കോടതി വിധിക്കെതിരെ അപ്പീൽ നൽകി സുപ്രീം കോടതിയിൽ, ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് ഈ കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവർക്ക് ഗൂഡലോചന കുറ്റത്തിൽ വീണ്ടും ജീവപര്യന്തം വിധിച്ചിരുന്നു,
ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു.ഒരു പൊതുവികാരം മാത്രം കണക്കെടുത്താണ് ഹൈ കോടതി വിധി പറഞ്ഞത്, തെളിവുകളുടെ അടിസ്ഥാനം നോക്കിയാൽ തങ്ങൾ നിരപരാധികൾ ആണെന്നും ശിക്ഷ റദ്ധാക്കണമെന്നതുമാണ് പ്രതികളുടെ അപ്പീലിൽ പറയുന്നത്. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് പ്രതികൾക്കായി സുപ്രിംകോടതിയിൽ ഹാജരാകുക. അവധിക്ക് ശേഷം സുപ്രിംകോടതി പ്രതികളുടെ അപ്പീൽ പരിഗണിക്കും.












