66-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. 39 ഇനങ്ങളിലായി 24000ഓളം കായിക താരങ്ങൾ പങ്കെടുക്കും. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള നടക്കുക. ഇന്ന് വൈകുന്നേരം നാല് മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ സബ് ജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള പ്രകടനങ്ങളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാൻ സ്കൂൾ സ്പോർട്സ് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ (എസ്എസ്‌യുഐഡി) നിലവിലുണ്ട്. മന്ത്രി പി. രാജീവ്, ഒളിമ്പ്യൻ പി.ആർ ശ്രീജേഷ്, നടൻ മമ്മൂട്ടിയും ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. കായിക മേളയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതപരിഷ്കരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
