News

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിൽ ഭീകരാക്രമണം? 2 മരണം, 60 പേര്‍ക്ക് പരുക്ക്, ആക്രമി അറസ്റ്റിൽ

ജര്‍മനിയിലെ മക്ഡബര്‍ഗ് ക്രിസ്മസ് മാര്‍ക്കറ്റിനുള്ളിലേക്ക് കാർ പാഞ്ഞു കയറി 2 പേർ മരിച്ചു. 60 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. അക്രമിയായ സൗദി അറേബ്യന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഒരു ഡോക്ടറാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ജര്‍മനിയിലെ സ്ഥിരതാമസക്കാരനാണ്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മക്ഡബര്‍ഗ് മാർക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറിയത്.ആള്‍ക്കൂട്ടത്തിനിടയിലൂടെ കാര്‍ 400 മീറ്ററോളം സഞ്ചരിച്ചു. അറസ്റ്റിലായ 50 വയസുകാരന്‍ 2006ലാണ് ജര്‍മനിയിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്‍റെ ഉദ്ദേശം വ്യകതമല്ല.

ക്രിസ്മസ് മാർക്കറ്റുകളിലേക്ക് പോകുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ഈ സന്ദേശം നൽകുന്നതെന്നും, മറ്റ് തരത്തിലുള്ള ഭീഷണികൾ ഇല്ലെന്നുമാണ് ഇവർ പറഞ്ഞത്. അതേസമയം പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും പ്രദേശത്ത് അതിശക്തമായ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും ജര്‍മന്‍ പൊലീസ് അറിയിച്ചു.

Most Popular

To Top