വിദ്യാർത്ഥികളുടെ നന്മ മുന്നിൽ കണ്ട അധ്യാപകർ ശിക്ഷ നൽകുന്നതിൽ ഒരു തെറ്റുമില്ലെന്ന് ഹൈ കോടതി. പെരുമ്പാവൂരിലെ എട്ടാം ക്ലാസുകാരനെ ആദ്യപകൻ തല്ല് നൽകിയ കേസ് റദ്ധാക്കികൊണ്ട് ആയിരുന്നു ഈ ഒരു ഉത്തരവ്, ജസ്റ്റിസ് എ ബദറുദ്ദീന്റെ ഈ ഉത്തരവ്, എട്ടാം ക്ലാസ് വിദ്യർത്ഥിയെ അധ്യാപകൻ തല്ലിയത് ക്ലാസ് ടെസ്റ്റിന് മാർക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു
കോടനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് കോടതി ഇപ്പോൾ റദ്ദാക്കിയത്. സ്ഥാപനത്തിന്റെ അച്ചടക്കം നിലനിര്‍ത്താനും വിദ്യാര്‍ത്ഥികളുടെ നന്മ ലക്ഷ്യം വച്ചും ശിക്ഷിക്കുന്നത് ക്രിമിനല്‍ കേസായി കാണാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമായി കാണാനാകില്ലെന്നും കോടതി ചൂണ്ടി കാട്ടിയത്. എന്നാൽ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള ശിക്ഷകൾ നൽകുന്നത് കുറ്റര്ഹമാണെന്നും ഹൈ കോടതി ഉത്തരവിട്ടു
