ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ വിപണിയില്‍; മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കിയത്. ജനപ്രിയ ഓൺലൈൻ വിപണികളായ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടുമാണ് ടി-ഷര്‍ട്ടുകള്‍ വിപണിയിലിറക്കിയത്. ഇതിപ്പോൾ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
‘ഗ്യാങ്സ്റ്റര്‍’, ‘ഹീറോ’ തുടങ്ങിയ എഴുത്തുകളോടുകൂടിയുള്ള ഈ ടി-ഷര്‍ട്ടുകള്‍ തുച്ഛമായ വിലയിലാണ് ലഭ്യമാകുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും സമൂഹത്തില്‍ ഈ വ്യക്തികള്‍ക്ക് ആരാധകരെ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യുന്നു.
