സിപിഎം വിട്ട് മധു മുല്ലശ്ശേരി ബിജെപിയിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചേർന്ന് മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ ഷാളണിയിച്ച് സ്വീകരിച്ചു.
മധുവിന്റെ മകൾ മാതുവും ബിജെപിയിലേക്ക് ചേരുമെന്നാണ് സൂചന. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച് മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പുറത്താക്കി. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി. ജോയ് അഭിപ്രായപ്പെട്ടു.
സിപിഎമ്മിൽ നിൽക്കാൻ കഴിയാത്ത അത്ര പ്രതിസന്ധിയായിരുന്നു മധു പ്രതികരിച്ചു. സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. ഇനിയും നിരവധി പേർ ബിജെപിയിലേക്ക് എത്തുമെന്നും മധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
