News

വഖഫ് സംബന്ധിച്ച വിവാദ പരാമർശത്തെ കുറിച്ച് ചോദ്യ ഉന്നയിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

വഖഫ് സംബന്ധിച്ച വിവാദ പരാമർശത്തെ കുറിച്ച് ചോദ്യ ഉന്നയിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വഖഫ് വിഷയത്തിലെ പ്രസംഗത്തിനു ശേഷം അതെപ്പറ്റി 2 പ്രമുഖ നേതാക്കൾ നടത്തിയ പരാമർശത്തിലുള്ള പ്രതികരണമാണ് മാധ്യമ പ്രവർത്തകൻ തേടിയത്. മറുപടി പറയാൻ സൗകര്യമില്ലെന്നു പറഞ്ഞ് മുന്നോട്ടു നീങ്ങിയ സുരേഷ് ഗോപി തുടർന്ന് മാധ്യമ പ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി ‘താങ്കൾ പ്രസംഗം നേരിട്ടു കേട്ടിരുന്നോ’ എന്നാരാഞ്ഞു.

താങ്കളുടെ പ്രസംഗത്തെക്കുറിച്ച് നേതാക്കൾ നടത്തിയ പ്രതികരണത്തിലുള്ള അഭിപ്രായമാണ് ചോദിച്ചതെന്ന് ചോദ്യത്തിനു മറുപടി നൽകാൻ‍ സൗകര്യമില്ലെന്നും ഈ വിഷയത്തിൽ ‘പാർലമെന്റിൽ വേണ്ടതു കാണിച്ചു തരാമെന്നും’ സുരേഷ് ഗോപി പറഞ്ഞു. വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്ഗോപി പറഞ്ഞത്. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ തതെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

Most Popular

To Top