Film news

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ ജൂലായ്യിൽ ചിത്രീകരണം ആരംഭിക്കുന്നു  

ഇപ്പോൾ കേരളത്തിലെ സഹമന്ത്രിയായ സുരേഷ് ഗോപി ജൂലായ് തന്റെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ ലൊക്കേഷനിലേക്ക് രംഗപ്രവേശം ചെയ്യുകയാണ്, സുരേഷ് ഗോപിയുടെ 250 മാത്ത് ചിത്രമാണ് ഒറ്റക്കൊമ്പൻ, താൻ സിനിമയും, രാഷ്ട്രിയവും ഒരുമിച്ചുകൊണ്ടുപോകുമെന്ന് മന്ത്രി മുൻപേ തന്നെ പറഞ്ഞിരുന്നു. അതുപോലെ തന്റെ സിനിമ സെറ്റിൽ ഒരു ഓഫീസ് പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പറയുകയുണ്ടയി.

മുൻപ്  പ്രഖ്യാപിച്ചതും എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോകുന്ന ചിത്രം കൂടെയായിരുന്നു  ഒറ്റക്കൊമ്പന്‍. 2020 ലാണ് ഒറ്റക്കൊമ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നടൻ പൃഥ്വിരാജിന്റെ കടുവ സിമിയുമായി ഈ സിനിമക്ക് സാദ്ര്ശ്യമുണ്ടെന്നു ആരോപണം എത്തിയതോടു ഒറ്റക്കൊമ്പനെ പകർപ്പവകാശ നിയമ പ്രകാരം സ്റ്റേ എത്തുകയായിരുന്നു, എന്നാൽ ജൂലായിൽ ചിത്ര൦ വീണ്ടും പുനർചിത്രീകരണം ചെയ്യുകയാണ്,

ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ് നിര്‍വഹിക്കുന്നത്,

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top