സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേക്ക്. കുരുവിനാക്കുന്നേൽ കുറുവച്ചനെ കാണാൻ സുരേഷ് ഗോപി എത്തി. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ തിരക്കഥ കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതം ആസ്പദമാക്കിയുള്ളതാണ്. ഈ സാഹചര്യത്തിലാണ് കുറുവച്ചനെ കാണാൻ കുരുവിനാക്കുന്നേൽ തറവാട്ടിലേക്ക് സുരേഷ് ഗോപി എത്തിയത്.
അഭിനയിക്കാന്‍ മന്ത്രിസഭയുടെ അനുമതി ചോദിച്ചിട്ടുണ്ടെന്നും അമിത്ഷായുടെ അനുവദി ലഭിച്ചാലുടന്‍ ഷൂട്ടിങ് തുടങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നായികയുടെ കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുരുവിനാക്കുന്നേല്‍ ജോസ് ആകാൻ മറ്റാരേക്കാളും സുരേഷ് ഗോപി യോഗ്യനെന്ന് കുറുവച്ചനും പറഞ്ഞു. തന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ മറ്റൊരു സിനിമയില്‍ സംഭവങ്ങള്‍ വളച്ചൊടിച്ചുവെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുറുവച്ചന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
