സുരേഷ് ഗോപിയുടെ ജീവിതത്തിലെ മറക്കാനാവാത്ത വേദനയാണ് മകൾ ലക്ഷ്മിയുടെ വേർപാട്. ഇന്ന് ലക്ഷ്മി ജീവനോടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയാകും എന്നുള്ളതാണ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.
ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം ഡിജിറ്റൽ ആർട്ടിലൂടെ വരച്ചിരിക്കുന്നത്. 34-കാരിയായ ലക്ഷ്മി പിതാവിനൊപ്പം നിൽക്കുന്ന ചിത്രമാണ് ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്.
അഞ്ചുമക്കളിൽ മൂത്തമകളായിരുന്നു ലക്ഷ്മി കാറപകടത്തിലാണ് കുഞ്ഞു ലക്ഷ്മി മരിക്കുന്നത്. ആ സമയം ഒന്നര വയസായിരുന്നു പ്രായം. ലക്ഷ്മിയുടെ ഓർമകളിലേക്ക് പോകുമ്പോൾ സുരേഷ് ഗോപി എന്ന പിതാവിന്റെ കണ്ണുകൾ നിറയാറുണ്ട്.
