കണ്ണൂര്‍: ഞാൻ ഇവിടെനിൽക്കുന്നത് ശാരദാമ്മയുടെ മൂത്തമകനായിട്ടാണ് അല്ലാതെ താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ മന്ത്രിയോ സിനിമാ നടനോ ആയിട്ടല്ല മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ കുടുംബസമേതമാണ് സുരേഷ് ഗോപി പങ്കെടുത്തത്. ഈ അമ്മയെ ഇങ്ങ് എടുക്കുവാ എന്ന് പറയാതെയെടുത്ത ഒരു മകനാണ് താന്‍. അത് കൃഷ്ണകുമാറും കൃഷ്ണകുമാറിന്റെ സഹോദരങ്ങളും അംഗീകരിച്ച കാര്യവുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
