പ്രണവ് മോഹൻലാല്‍ തുടര്‍ച്ചയായി അങ്ങനെ സിനിമ ചെയ്യുന്ന നടനല്ല. യാത്രകള്‍ക്കാണ് പ്രണവ് മോഹൻലാല്‍ അധികവും തന്റെ സമയം ചെലവഴിക്കാറുള്ളത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രണവിന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുമുണ്ട്. ഇപ്പോള്‍ പ്രണവ് എവിടെയാണ് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍. അപ്പു സ്‌പെയിനിലെ ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുവാണെന്നും കൂടുതലൊന്നും അറിയില്ലെന്നും സുചിത്ര രേഖ മേനോനും ആയിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ സ്പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക സുചിത്ര പറഞ്ഞു.
സിനിമകള്‍ ഒരുപാട് മകൻ ചെയ്യണമെന്നില്ലേയെന്ന് ചോദിക്കുകയായിരുന്നു രേഖാ മേനോൻ. ചിലപ്പോഴും തോന്നും ഒരു വര്‍ഷം സിനിമ രണ്ടെണ്ണമെങ്കിലും ചെയ്യണം എന്ന് മറുപടി പറയുകയായിരുന്നു സുചിത്ര മോഹൻലാല്‍. പറ്റില്ല എന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഞാൻ മിക്കപ്പോഴും കഥ കേള്‍ക്കാറുണ്ട്. പക്ഷേ അതില്‍ ചോയിസ് അവന്റേതാണ്. തീരുമാനം എടുക്കേണ്ടത് അവൻ തന്നെയാണ്. അവന് ഇഷ്‍ടപ്പെട്ട സിനിമയാണ് ചെയ്യുന്നത്. അവൻ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സിനിമ ചെയ്യും. അവന് അത് ഒരു ബാലൻസിംഗാണ്. അവന് അത് ഒരു സ്വഭാവമാണ്. ഇപ്പോള്‍ അവൻ സ്‍പെയിനില്‍ പോയിട്ടാണുള്ളത്. അവിടെ ഏതോ ഒരു ഫാമില്‍ എന്തോ ജോലി ചെയ്യുന്നുണ്ട്. എനിക്കറിയില്ല ശരിക്കും എന്താണ് എന്ന്. പൈസ കിട്ടില്ല. അതൊരു അനുഭവമാണ്. താമസവും ഭക്ഷണം അവര്‍ നല്‍കും. ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കാനായിരിക്കും എന്നും പറയുന്നു സുചിത്ര മോഹൻലാല്‍. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. എന്നാല്‍ അവന് ഇഷ്‍ടമുള്ളതാണ് ചെയ്യുക. അതാണ് അവന്റെ രീതി എന്നും സുചിത്ര മോഹൻലാല്‍ പറയുന്നു.
