ന്യൂഡൽഹി: തീവ്രവാദിയെ മഹത്വവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പരി (ബിജെപി) കോയമ്പത്തൂരിൽ വെള്ളിയാഴ്ച കരിദിനമാചരിച്ചിരുന്നു. ഈ റാലിക്ക് പോലീസ് അനുമതി നൽകിയിട്ടില്ല എന്നാരോപിച്ച് റാലിയിൽ പങ്കെടുത്തവരെ പൊലീസ് തടഞ്ഞു.
നിരോധനാജ്ഞ ലംഘിച്ച് റാലിയിൽ പങ്കെടുത്ത മാർച്ചിൽ പങ്കെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെയും മറ്റ് സംഘടനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ സംഘം ചേർന്ന് പ്രതിഷേധിച്ചതിനാണ് ബിഎൻഎസ്എസ് സെക്ഷൻ 170 പ്രകാരം കേസെടുത്തിരിക്കുന്നത്. സമാധാന പരമായി റാലി നടത്തുകയും പ്രതിഷേധിക്കുകയും ചെയ്‍ത കെ അണ്ണാമലൈ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത നടപടിയിൽ തമിഴ്‌നാട്ടിലെ മ്പാടും പ്രതിഷേധം പടരുന്നു.
1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ 58 പേരുടെ ദാരുണമായ നഷ്ടത്തിന് ഉത്തരവാദിയായ ഒരു തീവ്രവാദിയെ മഹത്വവൽക്കരിക്കുന്നു എന്ന ആരോപിച്ചായിരുന്നു പ്രതിഷേധം.
