News

ഇന്ത്യയിൽ നിന്നുമുള്ള ആയുധങ്ങളും, യുദ്ധോപകരണങ്ങളും ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്ന് പ്രമുഖർ രാജ്‌നാഥ് സിങ്ങിന്  കത്തയച്ചു 

ഗസ്സയിൽ കൂട്ടക്കുരുതി തുടങ്ങുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുമുള്ള ആയുധങ്ങളും, യുദ്ധോപകരണങ്ങളും ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്ന് പ്രമുഖർ രാജ്‌നാഥ് സിങ്ങിന്  കത്തയച്ചു ,മുൻ ജഡ്ജിമാർ, നയതന്ദ്രജ്ഞർ , എഴുത്തുകാർ, സാമ്പത്തിക വിദഗ്ധർ അങ്ങനെ തുടങ്ങി 25 ഓളം പേരാണ് ഈ കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തിനെ കത്തയച്ചത്. ഇത്ഇ ത് അന്താരാഷ്ട്ര നിയമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലംഘനമാണെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്

ഇന്ത്യൻ കമ്പനികൾ ഇസ്രായേലിന് ആയുധ ഉപകരണങ്ങൾ വിതരണം നൽകുന്നതിനായി കയറ്റുമതി ലൈസൻസുകൾ അനുവദിതിൽ  വളരെ ആശങ്കാകുലരാണെന്നും, പുതിയ ലൈസൻസുകൾ നൽകുന്നതിൽ ബുദ്ധിമുട്ട് ആണെന്നും ആ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51(സി) യുടെയുംആർട്ടിക്കിൾ 21ന്‍റെയും ലംഘനത്തിന് തുല്യമാണതെന്നുംആ കത്തിൽ വ്യകതമാക്കുന്നുണ്ട്.

 

Most Popular

To Top