News

എ ഡി ജി പി  അജിത്കുമാറിനെതിരെ അന്വേഷണത്തിന്  പ്രത്യേക സംഘം; ഈ സംഘത്തിൽ താഴെ റാങ്കിലെ ഉദ്യോഗസ്ഥരും 

എ ഡി ജി പി അജിത്കുമാറിനെതിരെയുള്ള അന്വേഷണത്തിന്  ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു സർക്കാർ ഉത്തരവ് ഇറക്കി. അജിത്കുമാറിനെതിരെയുള്ള അന്വേഷണ സംഘത്തിൽ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ ആരോപണങ്ങൾ അന്വേഷിക്കും.

പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർകൾക്ക് ശേഷമാണ്   പ്രത്യേത അന്വേഷണ സംഘത്തെ നിശ്ചയിച്ചത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. പക്ഷെ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രം.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്.

Most Popular

To Top