News

കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നെത്തുന്ന അയ്യപ്പന്മാർക്ക് ഭഗവാനെ ദർശനത്തിക്കാൻ പ്രത്യേക പാസ്

കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നെത്തുന്ന അയ്യപ്പന്മാർക്ക് ഭഗവാനെ ദർശനത്തിക്കാൻ പ്രത്യേക പാസ്. പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ശബരിമല അയ്യപ്പ ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.

കാനന പാത വഴിയെത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് ക്യൂ നിൽക്കാതെ ദർശനം നടത്താം. ഇതിനായി എരുമേലിയിൽ നിന്ന് പ്രത്യേക പാസ് നൽകും. ദിവസവും അയ്യായിരത്തിലധികം പേരാണ് ഇത്തരത്തിൽ കാനനപാത വഴി ശബരിമലയിലേക്ക് വരുന്നത്. ദീർഘനാളായുള്ള തീർത്ഥാടകരുടെ ആവശ്യമാണ് നിറവേറാൻ പോകുന്നത്. ഒരുപാട് ദൂരം വനത്തിലൂടെ നടന്നാണ് ഭക്തർ എത്തുന്നത്. സന്നിധാനത്തേക്ക് എത്താൻ നാൽപതോളം കിലോമീറ്റർ നടക്കേണ്ടി വരും. അവർക്ക് പ്രത്യേക പരി​ഗണന നൽകാനുള്ള തീരുമാനം ഭക്തർക്ക് വലിയ ​ഗുണം ചെയ്യുമെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

Most Popular

To Top