രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തില്‍. കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്.
പ്രസംഗത്തിന്റെ അവസാനത്തോടെ ‘രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്. തൊട്ടരികിൽ മക്കളായ രാഹുലും പ്രിയങ്കയും നിൽപ്പുണ്ടായിരുന്നു. ഏറെ മടുപ്പുളവാക്കുന്ന പ്രസംഗമാണ് രാഷ്ട്രപതി നടത്തിയതെന്ന് രാഹുലും പ്രതികരിച്ചു. പരാമര്‍ശം അംഗീകരിക്കാന്‍ ആകില്ലെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.
രാഷ്ട്രപതിയുടെ പദവിയെ ബഹുമാനിക്കാത്ത തരത്തിലാണ് സോണിയയുടെ പരാമര്‍ശം എന്ന് ബിജെപി ആരോപിച്ചു. ആദരണീയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കഷ്ടം എന്ന് സോണിയ വിശേഷിപ്പിച്ചത് കോൺഗ്രസിന്റെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നത്. ദരിദ്രർക്കെതിരായ, വനവാസികൾക്കെതിരായ കോൺഗ്രസിന്റെ വരേണ്യസ്വഭാവമാണ് സോണിയയിലൂടെ പ്രകടമായതെന്നും ജെപി നദ്ദ പറഞ്ഞു
