ഒരുപാട് ബോഡി ഷെയിം ഗ് നിരന്തര൦ സോഷ്യൽ മീഡിയിൽ ലഭിക്കാറുള്ള നടിയാണ് ഹണി റോസ്, താരത്തിന് വിളിക്കുന്ന പേര് തന്നെ ഉത്ഘാടന സ്റ്റാർ എന്നാണ്, നടിയുടെ വസ്ത്ര ധാരണയും, ശരീരവും എല്ലാം തന്നെ അവരെ പരിഹസിക്കുന്നതിനുള്ള കാരണങ്ങളായാണ് പലരും കാണുന്നത്. എന്നാൽ അതിനൊന്നും മറുപടി കൊടുക്കാതെ ഒരു ചിരിയിലാണ് താരം മുന്നോട്ട് പോകുന്നത്, എന്നാൽ ഹണി റോസിന്റെ ശരീരവും വസ്ത്രം ധരിക്കുന്നതും മാത്രം നോക്കാതെ അവരിലെ ഒരു അഭിനേത്രിയെ കാണൂ എന്നും ചില ആരാധകർ സോഷ്യൽ മീഡിയിൽ പറയുന്നുണ്ട്
ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന, അല്ലെങ്കില്‍ മറന്നു പോയ ഒരു കാര്യം ഉണ്ട്. നല്ല കഴിവുള്ള നടിയാണ് അവരെന്ന കാര്യം . ഒട്ടും തലക്കനം ഇല്ലാത്ത നടിയാണ് ഹണി , പ്രസ്സ് മീറ്റില്‍ ഒക്കെ സ്ഥായിയായ പുച്ഛ ഭാവത്തോടെ ഇരിക്കുന്ന പലരില്‍ നിന്നും വ്യത്യസ്ത ആണ് ഹണി. ശരിക്കും പറഞ്ഞാൽ അതവരുടെ ക്വാളിറ്റി തന്നെയാണ്. ഇപ്പോൾ താരത്തിന്റെ റേച്ചൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു, അതിലെ അഭിനയം തന്നെ ആ നടിയുടെ മികവിനെയാണ് കാണിക്കുന്നത്












