News

മഹാകുംഭ മേളയിൽ ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ

മഹാ കുംഭമേളയിൽ ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ. ഇന്നലെ മാത്രം 67.68 ലക്ഷം പേർ സ്നാനം നടത്തി. തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്ത് വിട്ടു. ജനുവരി 13ന് കുംഭമേളയുടെ ആരംഭം മുതൽ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസം പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിൽ പങ്കെടുത്തിരുന്നു. ത്രിവേണി സംഗമമത്തിൽ പുണൽസ്‌നാനം നടത്തുകയും ഗംഗാ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം ബോട്ട് മാർഗമാണ് പ്രധാനമന്ത്രി ത്രിവേണി സംഗമത്തിലേക്ക് പോയത്.

ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് മഹാകുംഭ മേളയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അദ്ദേഹം പങ്കെടുത്തത്. ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിലും ഭൂട്ടാൻ രാജാവ് പങ്കെടുത്തു.  ഇന്നും നിരവധി പേരാണ് പ്രയാഗ്‌രാജിലേക്ക് കുംഭമേളയുടെ പുണ്യം തേടി ഒഴുകിയെത്തുന്നത്. ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ സൈന നെഹ്വാൾ മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു.

Most Popular

To Top