News

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം, പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന് സർക്കാർ, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം, പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന് സർക്കാർ, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രസം​ഗം ചെകുത്താൻ വേദമോതുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു. നിലവാരമില്ലായ്മ എന്തെന്നറിയാൻ സ്വയം കണ്ണാടിയിൽ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ കാപട്യത്തിന്റെ മൂർത്തികമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തന്നോട് കണ്ണാടിയിൽ നോക്കാനൊന്നും പറയണ്ട. അതൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഏശില്ലെന്നും മറുപടി നൽകി.

നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം ചോദ്യോത്തര വേളയിൽ പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ മറുപടി തടസപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധം അരങ്ങേറിയത്. നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മലപ്പുറത്തെ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. ആ പരാമർശത്തിന്മേൽ 12 മണിക്ക് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടത്താനിരുന്നത് മാറ്റി. നിയമ സഭയുടെ ആരംഭം മുതലേ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ അംഗങ്ങൾ രം​ഗത്തെത്തി. സ്പീക്കർ എഎൻ ഷംസീറിനെയും പ്രതിപക്ഷം വിമർശിച്ചു.

അതേസമയം, നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ചോദ്യം പ്രതിപക്ഷം ഏറ്റുപിടിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം സർക്കാരിനെതിരെ അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന് എം ബി രാജേഷ് ആരോപിച്ചു.

Most Popular

To Top