Politics

ബി ജെ പി യുടെ വോട്ട് വിഹിതം വർദ്ധിച്ചതിന്റെ കാരണം ഗൗരവമായി തന്നെ കാണും; സീതാറാം യെച്ചൂരി 

ഈ തവണ നടന്ന ലോക് സഭ തെരഞ്ഞെടുപ്പിലെ ജയാ പരാജയങ്ങളുടെ കാരണം അറിഞ്ഞെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. ഇതിനായി വേണ്ട തിരുത്തലുകൾ ഉണ്ടാകുമെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണോ  എന്നൊക്കെ അടുത്ത സംസ്ഥാന കമ്മറ്റിയിൽ ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറയുന്നു.

ബി ജെ പി യുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവമായി കാണുമെന്ന് യെച്ചൂരി പറഞ്ഞു.കേന്ദ്ര സഹായം ലഭിക്കാത്തത്, ജനക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചെന്നും ഇതും ജനങ്ങളിൽ അത്യപ്തി ഉണ്ടാക്കിയെന്നും സീതാറാം യെച്ചൂരി പറയുന്നു.

പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ച പ്രധാനമായി കാണും, അതിൽ ശരിക്കും മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രക്കമ്മറ്റിയിൽ തനിക്കെതിരെ കേരളത്തിൽ നിന്നുമുള്ള അംഗങ്ങൾ വിമർശനം ഉന്നയിച്ചു എന്നുള്ള കാര്യം തെറ്റായിരുന്നു സീതാറാം യെച്ചൂരി വ്യക്തമാക്കി

Most Popular

To Top