സുരേഷേട്ടൻ മന്ത്രി ആകുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആൾ താനാണ് സുരേഷ് ഗോപിയുടെ മേക്കപ്പ് മാനും, സ്റ്റാഫുമായ സിനോജ് പറയുന്നു. പതിനെട്ട് വർഷമായി അദ്ദേഹം പറയുന്നതു മാത്രമാണ് ചെയ്തിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയാണ് തുടരുന്നത്. സുരേഷേട്ടന്റെ മേക്കപ്പ് അസിസ്റ്റന്റ് ആയാണ് ആദ്യം കൂടെ കൂടുന്നത്. അപ്രതീക്ഷിതമായാണ് പിന്നീട് മേക്കപ്പ്മാൻ ആയത്.
അദ്ദേഹത്തിന് ആദ്യമായി മേക്കപ്പ് ഇടുമ്പോൾ വിറയൽ ഉണ്ടായിരുന്നു, അതെന്റെ പേടികൊണ്ടായിരുന്നു എന്നുള്ളത് സുരേഷേട്ടനെ അറിയുകയും ചെയ്യുമായിരുന്നു, ആദ്യ സിനിമ കഴിഞ്ഞപ്പോൾ, അടുത്ത പടത്തിൽ എന്റെ കൂടെ വരുന്നോ എന്നു ചോദിച്ചു. അന്ന് തൊട്ട് ഇപ്പോൾ വരെതാൻ അദ്ദേഹത്തിനോടൊപ്പമുണ്ട് ,രാജ്യ സഭാ അംഗമായപ്പോഴും ഞാൻ അദ്ദേഹത്തിന്റെ സ്റ്റാഫ് ആയി. ഒരുവർഷത്തോളം സ്റ്റാഫ് ആയി ശമ്പളം മേടിച്ചു സിനോജ് പറയുന്നു
