News

നെക്ക് ട്വിസ്റ്റിങ് മസാജിനിടെ പരിക്കേറ്റ ഗായികയ്ക്ക് ദാരുണാന്ത്യം

കേരളത്തിലടക്കം മസാജ് പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വ്യാപകമായി നടക്കുന്ന ഒരു പരിപാടിയാണ്. തലയില്‍ മസാജ് ചെയ്യുന്നത്. മസാജ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും അറിയാത്തവരാണ് ഇത് ചെയ്യുന്നത്. ഇത്തരം മസാജിലൂടെ അപകടം ഉണ്ടാവുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇപ്പോള്‍ മസാജ് ചെയ്ത് കഴുത്തിന് പരിക്കേറ്റ തായ്ലന്‍ഡ് ഗായിക മരണപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

ചികിത്സയിലായിരുന്ന ഗായിക ചയാദ പ്രാവോ ആണ് മരിച്ചത്. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കവുമാണ് മരണ കാരണമെങ്കിലും ചയാദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, മസാജിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ്. തന്റെ ആരോഗ്യത്തെ കുറിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ഗായിക വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. തോളിലെ വേദനയെ കുറിച്ചും അത് കുറയ്ക്കുന്നതിനായി മസാജ് പാര്‍ലറില്‍ പോകുന്നതിനെക്കുറിച്ചും പോസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബറിലാണ് ആദ്യ സെഷനായി മസാജ് പാര്‍ലറില്‍ പോയത്. അന്ന് കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള ‘നെക്ക് ട്വിസ്റ്റിങ്’ മസാജ് ചെയ്തിരുന്നു. പാര്‍ലറില്‍നിന്ന് മടങ്ങിയെത്തിയ ശേഷം ചയാദയ്ക്ക് പല ആരോഗ്യ പ്രശ്നങ്ങളും സംഭവിച്ചു. ഇതിനിടയില്‍ രണ്ടാം സെഷനും മസാജ് പാര്‍ലറില്‍ പോയി. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. തായ് മസാജ് പഠിച്ചിരുന്ന അവര്‍ മസാജുകളില്‍നിന്ന് സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ല. മസാജിന് ശേഷമുള്ള സാധാരണ പ്രശ്നങ്ങള്‍ മാത്രമാണ് തനിക്ക് ഉള്ളതെന്നാണ് ചയാദ ധരിച്ചിരുന്നത്. നവംബര്‍ ആറിന് അവസാന സെഷനും പങ്കെടുത്ത ശേഷം ചയാദയുടെ ശരീരത്തില്‍ വീക്കവും കണ്ടെത്തി. തുടര്‍ന്ന് വലതു കൈ മരവിക്കുകയും ചെയ്തു. നവംബര്‍ പകുതിയോടെ ചയാദയുടെ ശരീരം 50 ശതമാനത്തിലധികം തളര്‍ന്നു. തുടര്‍ന്ന് ചലന ശേഷി പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു.

Most Popular

To Top