പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ ജീവനൊടുക്കിയ കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ സഹായവുമായി സർവകലാശാല, 75 ശതമാനം ഹാജര്‍ വേണമെന്ന ഉത്തരവ് മറികടന്നാണ് പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ സര്‍വകലാശാല അനുമതി നല്‍കിയത്. സിംഗിൾ ബഞ്ചിന്റെ ഉത്തരവിന്റെ മറവിലാണ് ഇപ്പോൾ പ്രതികൾക്ക് ഇങ്ങനൊരു സഹായം സർവകലാശാല ഒരുക്കുന്നത്.
90 ദിവസത്തിലധികം പ്രതികൾ ജയിലിൽ കിടന്നതാണ്, അതുകൊണ്ടു തന്നെ 75 % ഹാജർ ഉണ്ടാകുകയില്ല, ആ പ്രതികൾക്ക് ഇങ്ങനൊരു വിചിത്ര ഉത്തരവുമായി പൂക്കോട് സർവകലാശാല രംഗത്തു എത്തിയിരിക്കുന്നത്. മെയ് 31 നെ ആയിരുന്നു പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയത്. വയനാട് ജില്ലയിൽ പ്രവേശിക്കരുത് എന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ തൃശൂരിലെ മണ്ണൂത്തി കേന്ദ്രത്തിൽ വെച്ച് പരീക്ഷ എഴുതാം എന്നുള്ള ഉത്തരവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്
