അപ്രതീക്ഷിതമായിയുണ്ടായ രോഗാവസ്ഥയിൽ നിന്നും താൻ സുഖം പ്രാപിച്ചു വരുന്നു എന്ന് നടി ശ്വേത മേനോൻ, തുടർച്ചയയ യാത്രകളും ,അസ്വാഭാവികമായ ചലനങ്ങളും കഴുത്തിനും കൈക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കി, എനാൽ ഇപ്പോൾ ഫിസിയോ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചുവരുന്നു എന്നാണ് ശ്വേതാ പറയുന്നത്, വെൽനെസ്സ് സെന്ററിൽ നിന്ന് ഫിസിയോതെറാപ്പി ചികിത്സ തേടുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമാണ് താനിപ്പോൾ സുഖം പ്രാപിച്ചു എന്ന് നടി ആരാധകരെ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്
തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെ ആണ് ശ്വേത അറിയിച്ചത്, തന്റെ ക്ഷേമം അന്വേഷിച്ച സുഹൃത്തുക്കൾക്കും ആരാധകർക്കും ശ്വേതാ നന്ദിയും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതിന് പറ്റിനടി പറയുന്നതിങ്ങനെ കുറെ നീണ്ട യാത്രകൾക്കും ശേഷം എന്റെ വലത് തോളിൽ ഒരു വെല്ലുവിളി ഉണ്ടായി. കഴുത്തിൽ നിന്നും വലതുകൈയ് വരെ വേദന അനുഭവപെട്ടിരുന്നു. എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും നിർദേശപ്രകാരം ഞാൻ തെറാപ്പി ചെയ്യ്തു. എന്നെ കുറിച്ചുള്ള നിങ്ങളുടെ ഉൽകണ്ഠ എന്റെ ഹൃദയത്തിൽ തൊട്ടു. എന്റെ സുഖവിവരം അന്വേഷിച്ചവർക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു ശ്വേത മേനോൻ കുറിച്ച്
