കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മരുന്ന് ക്ഷാമം. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചതാണ് പ്രതിസന്ധിയായത്. 90 കോടി രൂപയോളം കുടിശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്.
മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികള്‍ നേരിടുന്നത്. പരാതിയുമായി രോഗികളും ബന്ധുക്കളും ഡിഎംഓ യെ കണ്ടു.
മരുന്ന് വിതരണക്കാർ മെഡിക്കല്‍ കോളേജിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് അഞ്ച് ദിവസത്തിലേറെയായി. പണം കുടിശികയായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലും മരുന്നു വിതരണം നിര്‍ത്തിവച്ചിരുന്നു.
