തേക്കടിയില്‍ ഇസ്രയേലില്‍ നിന്ന് തേക്കടി കാണാന്‍ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച കാശ്മീരി കടയുടമകള്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍ കടയിലെത്തുന്നവരോട് രാജ്യം ചോദിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്.
തേക്കടിയില്‍ എത്തിയ ഇസ്രയേലി സ്വദേശികള്‍ കടയിലേക്ക് ഓട്ടോയിലാണ് എത്തിയത്. അതിന് ചുറ്റമുള്ള കടകളില്‍ കയറി സാധനം വാങ്ങി നടന്നു. ഇതിനിടെയാണ് ഈ കടയിലേക്ക് എത്തിയത്. ഇസ്രയേലി എന്ന് പറഞ്ഞതോടെ സാധനം തരില്ലെന്നും ഇറങ്ങി പോകാനും കടക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ കടയുടമകള്‍ക്കെതിരെ ഉയര്‍ത്തുന്നത്.
