കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവന്ന തൃശ്ശൂര്‍ ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് സി.പി.എമ്മിന്റെ ഉപകരണമാണെന്ന ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ശോഭ സുരേന്ദ്രൻ പറയുന്നത് സതീഷാണെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എ കെ ജി സെൻറർ ആണെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.
ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലെ ഹോട്ടല്‍ ലളിതിലും തൃശ്ശൂര്‍ രാമനിലയത്തിലും വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അവര് പറയുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരില്‍ എത്തിയപ്പോഴായിരുന്നു രാമനിലയത്തിൽ ഉണ്ടായ കൂടികാഴ്ചയെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു.
