News

ബംഗ്ലാദേശിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ഷെയ്ഖ് ഹസീന രാജ്യത്തെ തിരികെ എത്തുമെന്ന്, മകൻ സജീബ് വസീദ്

ബംഗ്ലാദേശിൽ ഉടൻ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഷെയ്ഖ് ഹസീന തിരികെ രാജ്യത്തെ എത്തുമെന്ന് മകൻ സജീബ് വസീദ് പറയുന്നു, നിലവിൽ ഇപ്പോൾ ഹസീന ഇന്ത്യയിലാണ്, ഇത് എത്രനാൾ തുടരുമെന്ന് ഹസീനയോ, കേന്ദ്രമോ അറിയിച്ചിട്ടില്ല. ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുന്ന നിമിഷം ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മകൻ മാധ്യമങ്ങളോട് അറിയിച്ചു

വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നുണ്ടായ അക്രമത്തില്‍ ബംഗ്ലാദേശില്‍ മുന്നൂറോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു, സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥി പ്രക്ഷോഭം. തുടർന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച്‌ രാജ്യം വിടേണ്ടിവന്നു

ഹസീന ഇപ്പോൾ നിലവിൽ ഇന്ത്യയിലാണ്, എന്നാൽ ഹാസിന യു കെ യിലേക്ക് അഭയം തേടുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ അതിന് കുറിച്ച് ഇതുവരെയും യു കെ പ്രതികരിച്ചിട്ടില്ല

Most Popular

To Top