പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അപൂര്‍വങ്ങങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാൽ തുടര്‍പഠനത്തിന് ആഗ്രമുണ്ടെന്നും പ്രായം പരിഗണിച്ചു ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതി ഗ്രീഷ്മയും കോടതിയെ അറിയിച്ചിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍,കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലന്‍ കുമാര്‍ തെളിവ് നശിപ്പിച്ചുവെന്നുമാണ് കോടതി കണ്ടെത്തിയത്.
2022 ഒക്ടോബർ 14 ന് ആണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയത്. ഒക്ടോബർ 25 ന് ഷാരോണിന് മരണം സംഭവിച്ചു . ഷാരോണും ഗ്രീഷ്മയും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നൽകിയത് . ഷാരോണ്‍ മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
