Film news

പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് എടാ മന്ത്രി എന്ന് വിളിക്കണം; ആഗ്രഹ൦ സഫലമാക്കി ഷാജി കൈലാസ് 

നിരവധി സൗഹൃദങ്ങൾ ഒരുപാട് സിനിമയിൽ അങ്ങനൊരു സൗഹൃദമാണ്, നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയും, സംവിധായകൻ ഷാജി കൈലാസമായ്‌തുള്ളത്, മുൻപ് സുരേഷ് ഗോപി വിജയിച്ചു ഒരു മന്ത്രി ആകണെമന്നു തനിക്ക് വലിയ ആഗ്രഹമാണെന്നും കൂടാതെ എടാ മന്ത്രി എന്ന് വിളിക്കണമെന്നും സംവിധായകൻ ഷാജി കൈലാസ് പറഞ്ഞിരുന്നു. ഇപ്പോൾ ആ ആഗ്രഹം നടപ്പിലായ സന്തോഷത്തിലാണ് ഷാജി കൈലാസ്

സുരേഷ് ഗോപിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തിരുന്നു. അപ്പോഴാണ് തന്റെ ആഗ്രഹം ഷാജി കൈലാസ് സാധ്യമാക്കിയത്.  ഞാൻ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല  എന്നാണ് ഷാജി കൈലാസ് പറയുന്നത്.

അതേസമയം വേദിയിൽ നിന്ന് തിരിച്ച് പോകുമ്പോൾ സുരേഷ് ഗോപിയ്‌ക്ക് സ്നേഹ ചുംബനവും ഷാജി കൈലാസ് നൽകിയിരുന്നു.  മുൻപ് ഇരുവരും നിരവധി ചിത്രങ്ങൾ സിനിമ മേഖലക്ക് സംഭാവന നൽകിയിരുന്നു.

Most Popular

To Top