പരിശോധന തിരക്കഥയുടെ ഭാഗം, പോലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടത്തി പാലക്കാട്ടെ റെയ്‌ഡിൽ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍. പാലക്കാട് പോലീസ് അര്‍ധരാത്രി നേതാക്കളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ പ്രതികരിക്കുകയായിരുന്നു ഷാഫി.
സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ കയറി. അവര്‍ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്? ഐഡി കാര്‍ഡ് ചോദിച്ചത് തെറ്റാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഒരു വനിതയുടെ റൂമിന്റെ മുമ്പില്‍ രാത്രി 12 മണിക്ക് പോലീസാണെന്ന് അവകാശപ്പെടുന്നവര്‍ യൂണിഫോമില്ല, ഐ.ഡി കാര്‍ഡ് ഇല്ല, വനിതാ പോലീസ് അല്ലാത്തവർ വാതിൽ മുട്ടുമ്പോൾ എന്ത് അർത്ഥത്തിൽ വന്ന് വാതിൽ തുറന്നു കൊടുക്കണം. സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഉണ്ടയില്ലാത്ത വെടിയെന്ന് പരിഹസിച്ചു.
