ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. സീരിയൽ നടിയുടെ പരാതിയിലാണ് ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇൻഫോപാർക്ക് പൊലീസ് കേസ് തൃക്കാക്കര പൊലീസിനു കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പുറത്തു വന്ന കേസുകൾ അന്വേഷിച്ച സംഘം ഈ കേസും ഏറ്റെടുക്കുമെന്നാണ് സൂചന.
