സീരിയല്‍ നടി ഷംനത്ത് എംഡിഎംഎയുമായി പിടിയില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി-36) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.
പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി.
