ബെംഗളൂരു: കോൺഗ്രസ്സ് പ്രമുഖനേതാവും കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും ഭാര്യ ഉഷയും പ്രയാഗ്‌രാജിലെ കുംഭമേള സംഗമത്തിൽ പുണ്യസ്നാനം നടത്തി. അടുത്തിടെ കുംഭമേളയിൽ മകൾ ഐശ്വര്യ എത്തിയതിന് പിന്നാലെയാണ് ശിവകുമാറിൻ്റെ പ്രയാഗ്രാജിൻ്റെ സന്ദർശനം.
ലോകത്തിലെ ഏറ്റവും വലിയ മതപരമായ സമ്മേളനങ്ങളിലൊന്നിൽ പങ്കെടുക്കാൻ സാധിച്ചതിലും ദൈവിക അന്തരീക്ഷത്തെക്കുറിച്ച് അറിയാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ഐശ്വര്യ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. അതേസമയം ഹിന്ദു-മതപരമായ ഈ ചടങ്ങിനെതിരെ കോൺഗ്രസ് ഭിന്നത തുടരുന്നു. ഈ സമ്പ്രദായങ്ങളുടെ പ്രയോജനത്തെ അടുത്തിടെ ഖാർഗെ ചോദ്യം ചെയ്തിരുന്നു,ഗംഗയിൽ സ്നാനം ചെയ്താൽ നമ്മുടെ ദാരിദ്ര്യം മാറുമോ, നമുക്ക് സമ്പത്ത് ലഭിക്കുമോ? ക്യാമറയിൽ ശരിയായി പതിയുന്നതുവരെ അവർ ഗംഗയിൽ മുങ്ങിനിവരും. അത്തരക്കാർ രാജ്യത്തിന് ഗുണകരമാകില്ല നരേന്ദ്ര മോദിയുടെ വ്യാജ വാഗ്ദാനങ്ങളുടെ കെണിയിൽ വീണുപോകരുതെന്നായിരുന്നു ഖാർഗെ പറഞ്ഞത്.
