തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപികയെ അറസ്റ്റിൽ. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താല്‍ അധ്യാപികയായ സെലിന്‍ അടിച്ചുവെന്ന പരാതിയിലാണ് നടപടി.
രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ കാലിൽ തല്ലിയ പാടുകൾ കാണാൻ സാധിക്കുമായിരുന്നു. പാടുകൾ കണ്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ കീഴടങ്ങുകയായിരുന്നു.
