News

സതീശൻ അഹങ്കാരി; വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷനേതാവിനെതിരെ ആരോപണങ്ങള്‍ തുടര്‍ന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.ഡി.സതീശന്‍ അഹങ്കാരത്തിന്‍റെ ആള്‍രൂപമാണെന്ന് വെള്ളാപ്പള്ളി  പറഞ്ഞു.   പ്രതിപക്ഷനേതാവായി സതീശൻ തുടർന്നാൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ല.

സതീശൻ അഹങ്കാരിയായ നേതാവാണ്‌. സ്വയം നേതാവാകാൻ ശ്രമിക്കുന്ന ആളാണ്‌. സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും. മറ്റൊരു നേതാവിനും ഇത്രയും ധാർഷ്ട്യമില്ല. ഒറ്റയ്‌ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തലിന്‌ തയ്യാറായത്. ഇങ്ങനെപോയാൽ സതീശന്റെ രാഷ്‌ട്രീയജീവിതം സർവനാശത്തിലാകും. കോണ്‍ഗ്രസിലുള്ള എല്ലാവരും സതീശനെ സഹിക്കുകയാണെന്നും പ്രായം കൊണ്ടും പക്വത കൊണ്ടും കെപിസിസി പ്രസിഡന്‍റ് എല്ലാം ക്ഷമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

 

Most Popular

To Top