സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ പേരില്‍ ഇതിനുമുന്‍പ് ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടില്ല. അഖില്‍ സത്യന്‍റേതാണ് ചിത്രത്തിന്‍റെ കഥ.
സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു. അനുമൂത്തേടത്ത്, ആന്റണി പെരുമ്പാവൂർ, ശാന്തി ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ ആദ്യ രംഗം അഭിനയിച്ചത്. വളരെ പ്ലസന്റ് ആയ ചിത്രമായിരിക്കുമിതെന്ന് സംവിധായകൻ വ്യക്തമാക്കി. മാളവിക മോഹനന്‍ നായികയാവുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.