മണ്ഡലമാസം ആരംഭിക്കുന്നതോടെ 41 ദിവസം കഠിന വ്രതമെടുത്ത് ഇരുമുടി കെട്ടുകളുമായി എത്തുന്ന അയ്യപ്പന്മാരുടെ ശരണം വിളികളാണിപ്പോൾ. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട് ഒരു ശരണം വിളിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി കെട്ടുനിറയും ചടങ്ങുകളും നമ്മുടെ നാട്ടിൽ പതിവുണ്ട് ഇതിനിടെ കെട്ടുനിറയ്‌ക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് വ്യത്യസ്‌തമായ ഒരു ശരണം വിളി കേൾക്കുന്നത്. വെള്ളനിവേദ്യം സ്വാമിയ്ക്ക്, കർപ്പൂര ദീപം സ്വാമിയ്ക്ക്, കാണിപ്പണവും സ്വാമിയ്ക്ക്, കാണിപ്പൊന്നും സ്വാമിയ്ക്ക്, ചുറ്റിക അരിവാൾ എന്നിങ്ങനെയാണ് ശരണം വിളിക്കുന്നത്.
