പാലക്കാട്ട് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ മിടുക്കനായ സ്ഥാനാര്‍ഥിയാണെന്ന് വെളളാപ്പള്ളി അഭിപ്രായപ്പെട്ടു. അടുത്ത തവണയും എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തവെയാണ് ഈ ആശംസാവാചകം പറഞ്ഞത്.
എന്നാൽ വെള്ളാപ്പള്ളി രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ച്. ഇടതുപക്ഷം വരുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. അതില്‍ തന്നെ ധാരാളം അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
