News

മകന്‍ ഇസ്ഹാന്റെ ആറാം ജന്മദിനം രണ്ടിടങ്ങളിലായി ആഘോഷിച്ച് സാനിയയും ഷുഐബ് മാലിക്കും

മകൻ ഇസ്ഹാന്റെ ആറാം ജന്മദിനം രണ്ടിടങ്ങളിലായി പ്രത്യേകം ആഘോഷിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും മുന്‍ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും. ദുബായിലാണ് ഇരുവരും മകന്റെ ജന്മദിനം വ്യത്യസ്ത ഇടങ്ങളിലായി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.  2018 ഒക്ടോബര്‍ 30-നായിരുന്നു ഇസ്ഹാന്റെ ജനനം.

നദീതീരത്തുള്ള ഒരു റസ്റ്റോറന്റില്‍വെച്ചാണ് മകനൊപ്പം ഇരുവരും ജന്മദിനം ആഘോഷിച്ചത്. മാലിക്ക് ഒരുക്കിയ കേക്ക് കാറിന്റെ തീമിലുള്ളതായിരുന്നു. കേക്കിനു മുകളില്‍ മഞ്ഞ ലംബോര്‍ഗിനിയുടെ മിനി പതിപ്പ് ഇടംപിടിച്ചു.

എന്റെ കുഞ്ഞേ, നിനക്ക് 6 വയസായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ പുഞ്ചിരിക്ക് കാരണം നീയാണ്, ജന്മദിനാശംസകള്‍ ലഡ്ഡു’  പിറന്നാൾ ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചു.

Most Popular

To Top