പാലക്കാട് ഉപതിരഞ്ഞെടുപ്പ് ദിവസം സമസ്ത പ്രസിഡന്‍റായ ജഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ. ജിഫ്രി തങ്ങളെ കാണണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് സന്ദർഭം ഒത്തുവന്നതെന്നും സന്ദീപ് പറഞ്ഞു.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ സന്ദീപ് വാര്യർ മുന്പ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ ഉൾപ്പെടുത്തി എൽഡിഎഫിന്റെ പരസ്യം വന്നതിനു പിന്നാലെയാണ് ജിഫ്രി തങ്ങളെ സന്ദർശിക്കാനായി സന്ദീപ് എത്തിയത്. ആത്മീയരംഗത്തെ സൂര്യതേജസ്സാണ് സമസ്തയെന്നും.
സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തൻറെ രാഷ്ട്രീയ നിലപാടിന് എല്ലാ സാമുദായിക വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇതിനെ ഒരു രാഷ്ട്രീയ വിവാദം ആയി മാറ്റരുതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
