News

 സജി ചെറിയാൻ കേരളത്തിന് അപമാന൦;  നടിയും, നിർമാതാവുമായ സാന്ദ്രാ തോമസ്

ലൈംഗിക ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷനെ സംരക്ഷിക്കുന്ന സാംസ്കാരിക മന്ത്രിസജി ചെറിയാന്റെ  നിലപാട്  അപലപനീയവും കേരളത്തിന് അപമാനവുമാണെന്ന് നടിയും, നിർമാതാവുമായ സാന്ദ്ര തോമസ് ആരോപിക്കുന്നു. തന്റെ എഫ്  ബി യിലാണ് സാന്ദ്ര അക്കാദമി അദ്യക്ഷനെയും, മന്ത്രി സജി ചെറിയനെയും  വിമർശിച്ചിരിക്കുന്നത്,

നടിയുടെ ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ സർക്കാർ പുറത്താക്കുകയോ ചെയ്യണമെന്നും സാന്ദ്ര  ആവശ്യപ്പെട്ടു, സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി പല്ലിളിക്കുന്നു ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ്.

ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജി വെക്കുക. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവർമെന്റ് പുറത്താക്കുകയോ ചെയ്യണം  സാന്ദ്ര കുറിക്കുന്നു

Most Popular

To Top