വിദ്യാർത്ഥികളുടെ നിലവാരം തത്കാലം സജി ചെറിയാൻ അറിയേണ്ട കെ എസ് യു സംസ്ഥാന അദ്യക്ഷൻ അലോഷ്യസ് സേവ്യർ പറയുന്നു, ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും, വായിക്കാനും അറിയില്ലെന്ന് എന്നുള്ള സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരിച്ചുകൊണ്ടാണ് അലോഷ്യസിന്റെ ഈ വിമർശനം. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെഎസ്‌യു വ്യക്തമാക്കി.
പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ല, എന്നാൽ എല്ലാവരെയും ജയിപ്പിച്ചുവിടുകയാണെന്നുള്ള മന്ത്രിയുടെ വാക്ക് ശരിക്കും വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുകയാണ് എന്നാണ് കെ എസ് യു പ്രതികരിക്കുന്നത്, തത്കാലം വിദ്യർത്ഥികളുടെ നിലവാരം മന്ത്രി അറിയേണ്ട എന്നാണ് കെ എസ് യു വ്യക്തമാക്കിയത്.
ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തത്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ല അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി സജി ചെറിയാനും വി ശിവന്‍കുട്ടിയും ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാരാണെന്നും കെഎസ് യു വിമര്‍ശിച്ചു.കൂടാതെ പത്താംക്ലാസ് വിജയിച്ച കുട്ടികളെ പെരുവഴിയിൽ നിറുത്താതെ തുടര്പഠനത്തിന് വേണ്ട സാഹചര്യം ഒരുകുകയാണ് വേണ്ടതെന്നും അലോഷ്യസ് പറയുന്നു
