News

ശബരിമലയ്‌ക്ക് പോകുവാന്‍ മാലയിട്ട വിദ്യാര്‍ഥികളും യൂണിഫോം ധരിച്ച് വരണം; നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് രക്ഷിതാവിന്റെ ആത്മഹത്യാശ്രമം

ശബരിമലയ്‌ക്ക് പോകുവാന്‍ മാലയിട്ട വിദ്യാര്‍ഥികളും യൂണിഫോം ധരിച്ച് വരണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി രക്ഷിതാവ്.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികളോട് ശബരിമലയ്‌ക്ക് പോകാന്‍ മാലയിട്ടവര്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് അറിയിച്ചത്.കുറ്റിച്ചിറ ചായ്‌പ്പന്‍കുഴി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് നിർദ്ദേശം നൽകിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിസ്ട്രിക്ട് ഇ ഡി എല്‍ ഓഫീസര്‍ക്ക് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് വിളിച്ച് പരാതി നല്‍കിയിരുന്നു. രാതിയെ തുടര്‍ന്ന് ഇഡിഎല്‍ ടി ഷൈല പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട് സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി ശബരിമലയ്‌ക്ക് നോമ്പെടുത്ത് മാലയിട്ട കുട്ടികളും യൂണിഫോം ധരിക്കണമെന്ന പ്രിന്‍സിപ്പലിന്റെ ഉത്തരവ് പിന്‍വലിപ്പിച്ചിരുന്നു.

അതേസമയം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിഷയത്തില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയ മറ്റൊരു രക്ഷിതാവ് ആത്മഹത്യാശ്രമം നടത്തി. ഇഡിഎല്‍ ഓഫീസര്‍ ടി. ഷൈലയോട് പരാതി ബോധിപ്പിക്കുന്നതിനിടെ ആണ് രക്ഷിതാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലവഴി ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

Most Popular

To Top