S N D P കുടുംബയോഗത്തിൽ ഈഴവ വിഭാഗക്കാർ സംഘടിക്കണമെന്നും, തീവ്രവാദികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും B D J S സംസ്ഥാന സെക്രട്ടറി പി.പ്രദീപ് ലാലിനെതിരെ കലാപ കുറ്റം ചുമത്തി പോലീസ് കേസെടുത്തു, സാമുദായികമായി സംഘടിക്കാൻ പറഞ്ഞതിൻെറ പേരിലാണ് പ്രദീപിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്,മുസ്ളീം ഐക്യ വേദി ചെയർമാൻ ഷാജി കല്ലറക്കൽ ആണ് പോലീസിൽ പരാതി നല്കിയത്, എന്നാൽ ഇതിന് കുറിച്ച് പ്രദീപ് പ്രതികരിക്കുന്നത് ഇങ്ങനെ
ഒരു കുടുംബയോഗത്തിൽ സംസാരിച്ചുകൊണ്ടിരുന്നതിന്റെ കുറെ ഭാഗം വെട്ടിമാറ്റി സാമുദായിക സംഘർഷമുണ്ടാക്കുന്ന തരത്തിൽ താൻ പ്രസംഗിച്ചു എന്ന തരത്തിലാണ് കേസ് കൊടുത്തിരിക്കുന്നത്.കായംകുളം പട്ടണത്തിൽ പണ്ടു നടന്ന ഒരു വിഷയവുമായി ബന്ധപ്പെട്ടിടുള്ള കാര്യമാണ് പറഞ്ഞത്. അതിനി കായംകുളം പഞ്ചായത്തിൽ ആവർത്തിക്കരുത്. അത് ആവർത്തിച്ചാൽ സാധാരണക്കാർക്കാണ് അതിന്റെ ബുദ്ധിമുട്ട് ഉണ്ടാകുക . അത് മാത്രമാണ് പറഞ്ഞത്.
എന്റെ കൈയിൽ നിന്നും ഇട്ട് ഒരു കാര്യവും താൻ പറഞ്ഞിട്ടില്ല , അത് പത്രത്തിൽ വന്ന വാർത്തയാണ്. എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം അങ്ങനെയാണ് പോകുന്നത്. നമ്മൾ ഈ പത്രത്തിൽ കാണുന്നതും അങ്ങനെയാണ്. പണ്ടത്തെ സ്ഥിതി അല്ല ഇപ്പോൾ. അതിനെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. എന്നാൽ കാര്യങ്ങൾ വളച്ചൊടിച്ചാണ് ഇങ്ങനെ ചെയ്യ്തിരിക്കുന്നത് എന്ന് പ്രദീപ് പറഞ്ഞു.
