യുഎസ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ ബ്രിട്ടന്റെ ‘സ്റ്റോം ഷാഡോ’യുമായി റഷ്യ. ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നതായിരുന്നു റഷ്യയുടെ മുൻ നയം. എന്നാൽ, കഴിഞ്ഞ ദിവസം യുക്രെയ്ൻ, യുഎസ് നിർമിത ബാലിസ്റ്റിക് മിസലുകൾ പ്രയോഗിച്ചതോടെ റഷ്യ തങ്ങളുടെ യുദ്ധ നിലപാടുകളിൽ അയവ് വരുത്തിയ. യുഎസ് ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതോടെ, ആ നയം തിരുത്താൻ പുടിൻ നിർബന്ധിതനാകുകയായിരുന്നു.
ബ്രിട്ടന്റെ കൂടെ അനുമതിയോടെയായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ഉത്തര കൊറിയൻ സൈനികരെയും റഷ്യ യുദ്ധത്തിന് വിന്യസിച്ചതോടെ,റഷ്യ – യുക്രെയ്ൻ സംഘർഷം മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. യുക്രെയിനിന്റെ പക്കൽ യുഎസ്, ബ്രിട്ടൻ, ഫ്രഞ്ച് മിസൈലുകൾ അനവധിയുണ്ട്. വരും ദിവസങ്ങളിൽ റഷ്യക്കെതിരെ ഇവ പ്രയോഗിക്കാനാണ് യുക്രെയ്ൻ പദ്ധതി.
