കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എ എസ് ഐ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. കടവന്ത്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് ഉടമസ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പൊലീസ് പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തേക്ക് വരുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനാശ്യാസ കേന്ദ്രങ്ങളില്‍ ഒക്ടോബറില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ കടവന്ത്രയിലെ ഒരു അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
