News

ഇന്ധനം തീർന്നു, പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമൻ ബലൂൺ അപകടത്തിൽപെട്ടു

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ അപകടത്തിൽപെട്ടു. ഇന്ധനം തീർന്നു ബലൂൺ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറങ്ങുകയായിരിന്നു. ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി.

പൊള്ളാച്ചിയില്‍ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂണ്‍ പറപ്പിക്കലിനിടെ ആയിരുന്നു അപകടം. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്. രാവിലെ എട്ടരയോടെയാണ് പാടത്ത് ബലൂണ്‍ ഇടിച്ചിറക്കിയത്.

തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്. കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂണ്‍ ഇറക്കിയത്. സുരക്ഷിതമായി താഴേക്കിറങ്ങാന്‍ സംഘത്തെ കൃഷ്ണന്‍കുട്ടി സഹായിച്ചു. സംഭവം അറിഞ്ഞയുടൻ പൊലീസും കമ്പനി അധികൃതരും എത്തി കുട്ടകളെ സുരക്ഷിതരായി മാറ്റിയിരുന്നു.

Most Popular

To Top